വൈപ്പിൻ: സാമൂഹ്യ പരിഷ്‌കർത്താവ് പണ്ഡിറ്റ് കറുപ്പന് ചെറായിയിൽ നിർമ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറൻസിലൂടെ നിർവഹിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ശർമ്മ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.കറുപ്പൻ കൗമാര കാലത്ത് താമസിച്ചിരുന്ന ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിന് സമീപം കായലരികത്തുള്ള വസ്തുവിനോട് ചേർന്നുള്ള സ്ഥലത്താണ് സ്മാരകമന്ദിരം ഉയരുന്നത്. പണ്ഡിറ്റ് കറുപ്പൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സ്മാരക മന്ദിരം നിർമ്മിക്കുന്നത്. ട്രസ്റ്റ് ചെയർമാൻ പൂയപ്പിള്ളി തങ്കപ്പൻ , സെക്രട്ടറി പി ബി സജീവൻ, പ്രൊഫ. എം കെ സാനു, സിപ്പി പള്ളിപ്പുറം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി , പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സുനിത പ്രസാദ്, സമുദായ ചന്ദ്രിക സഭ പ്രസിഡന്റ് എം എൽ അരവിന്ദാക്ഷൻ സെക്രട്ടറി സി.എം മോഹൻദാസ്, ജോസഫ് പനക്കൽ എന്നിവർ സംസാരിച്ചു.