തൃക്കാക്കര : റോട്ടറി ഡിസ്ട്രിക്ട് 2020ന്റെ സംഘടിതമായുള്ള ആദ്യ ഓണാഘോഷ പരിപാടി പൂവിളി 2020 സമാപിച്ചു. ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സായി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിലിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം ക്ലബുകൾ ഓൺലൈനായി പരിപാടിടിയിൽ സംബന്ധിച്ചു. ഓണവും തൃക്കാക്കരയുമായുള്ള ചരിത്രപ്രാധാന്യം വിളിച്ചോതുവാൻ ഉതകുന്ന രീതിയിൽ എല്ലാവർഷവും വിപുലമായി ആഘോഷന നടത്താൻ തീരുമാനിച്ചു. കിഴക്കമ്പലം ക്ലബ് ഓവർഓൾ ചാമ്പ്യൻമാരായി. സമാപന ചടങ്ങിൽ റോട്ടറി ക്ലബ് ടെക്‌നോപൊളിസ് ഓണം പൂവിളി ചെയർമാൻ ജയകൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഷൈനുകുമാർ നന്ദിയും പറഞ്ഞു. അസി.ഗവർണർ ചിത്ര അശോക് , ഗവർണർ നോമിനി രാജ്‌മോഹൻ നായർ , ഗവർണർ റെപ്രസന്റേറ്റീവ് ജയരാജ് , ഫൗണ്ടേഷൻ ചെയർ ജയശങ്കർ എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.