boys-school-road

തൃപ്പൂണിത്തുറ: ബോയ്സ് ഹൈസ്കൂൾ റോഡ് വീണ്ടും തകർന്നു. കുണ്ടും കുഴിയും നിറഞ്ഞതോടെ യാത്ര ദുരിതം ഇരട്ടിയായി. വൈക്കം റോഡിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് വരുന്ന ചെറു വാഹനങ്ങൾക്ക് ചുറ്റിത്തിരിയാതെ നഗരത്തിൽ പ്രവേശിക്കുന്ന പ്രധാന പാതയാണിത്. എതാനും മാസം മുമ്പ് റോഡിനോട് ചേർന്ന് കാന നിർമ്മിച്ചിരുന്നു. എന്നാൽ റോഡിന്റെ അറ്റകുറ്റപ്പണി മാത്രം നടത്തിയില്ല. സാധാരണ അത്താഘോഷത്ത് മുന്നോടിയായാണ് റോഡ് നവീകരിക്കും.ഇക്കുറി അത്താഘോഷം ഉപേക്ഷിച്ചതിനാൽ റോഡ് നവീകരണം നടന്നില്ല.