വൈപ്പിൻ : മന്ത്രി ജലീൽ രാജി വെക്കണമെന്നും ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി എ.സി മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നായരമ്പലം ട്രഷറിയിലേക്ക് മാർച്ച് നടത്തി. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ വേലായുധൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. എം.എൻ വേദരാജ് അദ്ധ്യക്ഷത വഹിച്ചു. ഇ.എസ് പുരുഷോത്തമൻ, എ.എസ് ഷിനോസ്, എ കെ സുരേന്ദ്രൻ , പി.എം സന്തോഷ്, സി ജി രാധാകൃഷ്ണൻ , വി.വി അനിൽ , എം.എസ് ബാബു, ട്രീസ സുശീർ, ഡെമീഷ് പിഴല തുടങ്ങിയവർ സംസാരിച്ചു.