അങ്കമാലി: ഇടിമിന്നലേറ്റ് വീടിലെ വൈദ്യുതി ഉപകരങ്ങൾ കത്തിനശിച്ചു.ആളപായമില്ല.മുക്കന്നൂർ പാല കവലക്ക് സമീപം ഇന്നലെ ഉച്ച കഴിഞ്ഞ് 2 നാണ് ഇടിമിന്നൽ ഉണ്ടായത്. പനഞ്ചിക്ക ജോസഫിന്റെ വീടിന്റെ കോൺക്രീറ്റുകൾ അടർന്നു വീണു.വൈദ്യുതി ലൈൻ പൂർണമായും കത്തിനശിച്ചു. ഇടിയുടെ ആഘാതത്തിൽ സ്വിച്ച് ബോർഡുകൾ തെറിച്ചു പോയി. വീട്ടിന് മുൻവശത്ത് കിടന്നിരുന്ന വാഹത്തിന്റെ വൈദ്യുതി സംവിധാനവും കരിഞ്ഞു പോയി. പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ,വൈസ് പ്രസിഡന്റ് ബിജു പാലാട്ടി മെമ്പർമാരായ ബിബീഷ് കെ.വി, എല്യാസ് തരിയൻ, മോളിവിൻസന്റ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.