പെരുമ്പാവൂർ: കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക കൂട്ടായ്മ പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പി. വിജയൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് റ്റി.വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ സൈലേഷ് പശു വളർത്തുന്നതിനെക്കുറിച്ചും, സാൻജോ വർഗ്ഗീസ് മത്സ്യ കൃഷിയെക്കുറിച്ചും സംസാരിച്ചു. കെ.പി. ലാലു, കെ.ഡി.ഷാജി എന്നിവർ സംസാരിച്ചു.