തൃപ്പൂണിത്തുറ: ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ കൊടിമരം നിർമ്മിക്കുന്നതിനുള്ള തേക്കിൻതടി ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. റാന്നിയിലെ തേക്കു തോട്ടത്തിൽ നിന്ന് ആചാരപ്രകാരം മുറിച്ച് വാഹനത്തിൽ കൊണ്ടുവന്ന തേക്ക് ക്ഷേത്ര മേൽശാന്തിമാരായ ഹരി നമ്പൂതിരിയും രാമചന്ദ്രൻ എമ്പ്രാതിരിയും ചേർന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ചു. ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കി 2022ൽ ധ്വജപ്രതിഷ്ഠ നടത്തും. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കൊടിമരം കാലപ്പഴക്കം മൂലം ചരിഞ്ഞതിനാലാണ് പുതിയത് സ്ഥാപിക്കുന്നത്.