പെരുമ്പാവൂർ: ഭാരതീയ ജനതാപാർട്ടി വേങ്ങൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊമ്പനാട്, ചൂരത്തോട് കണ്ണൂർ കവല എന്നിവിടങ്ങളിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.എം. വേലായുധൻ, രേണു സുരേഷ്, അജിത്കുമാർ, ഷാജി ഒക്കൽ, അഡ്വ. ആനന്ദ്, കെ.പി. എൽദോ, എൽദോസ് ഊരക്കാടൻ, അമ്മിണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.