പറവൂർ: വി.ഡി. സതീശൻ എം.എൽ.എയുടെ വിദേശയാത്രകളും എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പുനർജനി പദ്ധതിയിലെ തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തും. ജില്ല സെക്രട്ടറിയേറ്റംഗം കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിക്കും.