പെരുമ്പാവൂർ: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. താങ്ങുവില കാർഷിക ബില്ലിന്റെ ഭാഗമാക്കുക, കാർഷിക രംഗത്തു നിന്ന് കോർപ്പറേറ്റുകളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ കെ.പി.സി.സി. നിർവാഹക സമിതിയംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എൽദോ കെ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. നന്ദകുമാർ, എം.പി. ജോർജ്, എം.എം. ഷാജഹാൻ, ബിജോയ് വർഗീസ്, എ.എം. സുബൈർ, യു.എം. ഷമീർ, വിജീഷ് വിദ്യാധരൻ, ബിനു ചാക്കോ, മാത്യൂസ് കാക്കൂരാൻ തുടങ്ങിയവർ പങ്കെടുത്തു.