പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ ഐ.എൻ.ടി.യു.സി. പൊന്നിടാംച്ചിറ യൂണീറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. പി.ജി. മഹേഷ്, സിദ്ധിഖ് പുളിയാംമ്പിള്ളി, സുലൈമാൻകുട്ടി, കെ.എം. കരീം എന്നിവർ സംസാരിച്ചു.