bjp
ബി.ജെ.പി എസ്.സി മോർച്ച സംഘടിപ്പിച്ച മാർച്ചും ധർണയും ദേശീയ സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കേന്ദ്ര സർക്കാർ അനുവദിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്കുള്ള വിവിധ ഫണ്ടുകൾ അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഭാരതീയ ജനതാ എസ്.സി.മോർച്ച പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി. ധർണ ബി.ജെ.പി.ദേശീയ സമിതിയംഗം പി.എം.വേലായുധൻ ഉദ്ഘാടനം ചെയ്തുതു. മണ്ഡലം പ്രസിഡന്റ് എൻ.കെ സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വി.രവി മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ വി.സി.വിനോജ്, സുശീൽ ചെറുവള്ളി, പി.അനിൽകുമാർ, എം.എ.ഷാജി, കെ.സി.ശിവൻ, കെ.സി.രവീന്ദ്രൻ, പെരുമ്പാവൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.