കൊച്ചി: പാലാരിവട്ടം ഫ്ലൈഓവറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെെ ഏകോപന ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ ഏറ്റെടുക്കും. സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജി.ഒ.പ്രകാരം മേൽനോട്ട ചുമതല ഡി.എം.ആർ.സി.ക്കും, കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുമാണ്.
ആർ.ബി.ഡി.സി.കെയ്ക്ക് ഏകോപന ചുമതല നൽകി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കില്ല. ദേശീയപാത വിഭാഗത്തെ കൂടി സഹകരിപ്പിച്ചാകും പ്രവർത്തനം.
ഏകോപനം ഏറ്റെടുക്കും
പാലാരിവട്ടം ഓവറിന്റെ പുനരുദ്ധാരണ പ്രവർത്തന ഏകോപനംം ആർ.ബി. ഡി.സി.കെ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണ്. സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഏറ്റെടുത്ത് ശേഷം നിയമപ്രകാരം ഡയറക്ടർ ബോർഡിന്റെ അംഗീകാരം നേടും.
ജാഫർ മാലിക്ക്
എം.ഡി, ആർ.ബി.ഡി.സി.കെ.