കൊച്ചി: സംസ്ഥാന വനംവന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ഒക്ടോബർ 3ന് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കും.

താത്പര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് വൈകിട്ട് 5 നകം wlw.quiz2020@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. രജിസ്ട്രേഷൻ ഫോറവും മത്സര നിബന്ധനകളും www.forest.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഒക്ടോബർ 3 ന് വൈകിട്ട് 7.30 മുതൽ 8 വരെയും കോളേജ് വിദ്യാർത്ഥികൾക്ക് 8.30 മുതൽ 9 വരെയുമാണ് മത്സരം. ചോദ്യങ്ങൾ ലഭിക്കുന്നതിനുള്ള ലിങ്ക് ഒക്ടോബർ 2ന് ഇ-മെയിലിലൊ, മൊബൈലിലൊ ലഭിക്കും. സർക്കാർ, എയ്ഡഡ്,അൺ എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്കൂളുകളിലേയും പ്രൊഫഷണൽ കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.