കൊച്ചി : കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ജില്ലാ ഓഫീസിൽ അംഗങ്ങൾ ആയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അപേക്ഷ ഇന്ന് വൈകിട്ട് 5നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ എത്തിക്കണം

പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദം വരെയുള്ള കോഴ്‌സുകളും വിവിധ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫോമുകൾ peedika.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484 2341677.