ആലുവ: ഹൃദയദിന ബോധവത്കരണത്തിന്റെ ഭാഗമായി രാജഗിരി ഹൃദ്രോഗചികിത്സാവിഭാഗം ആരോഗ്യപ്രവർത്തകർക്കായി വാക്കിംഗ് ചലഞ്ച് സംഘടിപ്പിച്ചു. ആശുപത്രിയിലും പരിസരത്തുമായി ഏറ്റവും അധികം ദൂരം നടക്കുന്നവരെ കണ്ടെത്തുന്നതിനായിരുന്നു ചലഞ്ച്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ നടത്തത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ആയിരത്തോളം പേർ പങ്കെടുത്ത ചലഞ്ചിൽ നടന്നദൂരവും കാലടികളുടെ എണ്ണവും തിട്ടപ്പെടുത്തുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താണ് വിജയികളെ കണ്ടെത്തിയത്.
രാജഗിരി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡോ. ശിവ് കെ. നായർ, ഡോ. രാംദാസ് നായിക്, ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. സുരേഷ് ഡേവിസ്, ഡോ. ജേക്കബ് ജോർജ്, ഡോ. റിന്നറ്റ് സെബാസ്റ്റ്യൻ, ഡോ. ജോർജ് വാളൂരാൻ എന്നിവർ ചലഞ്ചിന് നേതൃത്വം നൽകി.