പള്ളുരുത്തി: ഹാർബർ എഞ്ചിനിയർ വിഭാഗം ഏറ്റെടുത്ത് നടത്തുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.ചെല്ലാനം കമ്പനിപ്പടി ആലുങ്കൽ കടപ്പുറം റോഡ്, മറുവക്കാട് സെൻ്റ്.മേരീസ് സ്ക്കൂളിനു സമീപത്തെ റോഡ്, കുന്നേൽപ്പാലം ഉപ്പത്തക്കാട് റോഡ് എന്നിവയുടെ നിർമ്മാണത്തിനാണ് തുടക്കം കുറിക്കുന്നത്.ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പി.എ.പീറ്റർ, ഷൈനി അബ്രഹാം, കെ.ഡി.പ്രസാദ്, സീമാ ബിനോയ്, അനിതാ ബാബു, പീറ്റർ ഷിബു തുടങ്ങിയവർ സംബന്ധിച്ചു.