കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിലെ ടാറിംഗ് ഉൾപ്പടെയുള്ള ഭാഗങ്ങൾ നീക്കം ചെയ്തു തുടങ്ങി. വെള്ളിയാഴ്ച കൊണ്ട് ടാറിംഗ് മാറ്റൽ പൂർത്തീകരിക്കും.
മുട്ടത്തുള്ള ഡി എം.ആർ.സി.യാർഡിലേക്കാണ് ഇവ നീക്കുന്നത്. സ്പാനുകളും ഗർഡറുകളും മുറിച്ചു മാറ്റൽ ശനിയാഴ്ച തുടങ്ങും. ഒരു മീറ്റർ നീളമുള്ളള കഷണങ്ങളായാണ് മുറിക്കുക. ഇവിടെ വച്ചുതന്നെ യന്ത്രസഹായത്തോടെ പൊടിക്കും. പൊടിശല്യം ഒഴിവാക്കാൻ പാലത്തിനു ചുറ്റും നെറ്റ് കർട്ടൻ ഉപയോഗിക്കും.
മെട്രോമാൻ ഇ.ശ്രീധരൻ അടുത്തയാഴ്ച ആദ്യം പാലം സന്ദർശിക്കും. രണ്ടര മാസം കൊണ്ട് പൊളിക്കൽ പൂർത്തീകരിക്കാനാണ് തീരുമാനം. നിലവിലെ ഗതാഗത സംവിധാനം അതേപടി തുടരും.