കൊച്ചി: നിയമത്തിൽ സ്ഥായിയായ അവകാശങ്ങളില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ പറഞ്ഞു. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ പുതിയ അദ്ധ്യയന വർഷത്തെ ബാച്ചുകളുടെ ഓറിയന്റേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിൽ ഒറ്റ ഉത്തരമുള്ള ചോദ്യങ്ങളില്ല. നിയമജ്ഞർ സ്വന്തം അറിവുകളുടെ അതിരുകൾ കല്പിക്കാൻ
ശ്രമിക്കാത്തത്ര വിനയമുള്ളവരാകണം. വ്യക്തിപരവും സാമൂഹികവുമായ ഉന്നതിക്ക് നിയമപഠനം ഉപകാരപ്പെടും. പുതിയ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയമരംഗത്ത് സൃഷ്ടിക്കാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചും നിയമവിദ്യാർത്ഥികളിൽ അവബോധമുണ്ടാകണമെന്നും ജസ്റ്റിസ് ജയശങ്കർ പറഞ്ഞു.