കൊച്ചി: മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗം സംഘടിപ്പിച്ച ഹിന്ദി പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമായ വെബിനാറിന്റെ ഉദ്ഘാടനം പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല ഹിന്ദി വകുപ്പ് മേധാവി ഡോ. സി. ജയശങ്കർ ബാബു നിർവഹിച്ചു. കോഡിനേറ്റർ ഡോ. റീനാകുമാരി വി.എൽ. വെബിനാർ മോഡറേറ്റ് ചെയ്തു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി ഹിന്ദി കവിതാപാരായണം, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. എ.കെ. ബിന്ദു സംസാരിച്ചു.