vennala
കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ ജോൺ ഫെർണാണ്ടസ് എം.എൽ.എയെ വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ആദരിക്കുന്നു.

കൊച്ചി: കേരള സംഗീത നാടക അക്കാദമി അവാർഡിനർഹനായ ജോൺ ഫെർണാണ്ടസ് എം.എൽ.എയെ വെണ്ണല സർവ്വീസ് സഹ.ബാങ്കിലെ മാധവൻ മാസ്റ്റർ സാംസ്ക്കാരിക കേന്ദ്രം ആദരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് പൊന്നാടയണിയിച്ചു. ഏ.ആർ.രതീശൻ നാടക പ്രഭാഷണം നടത്തി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, എം.എൻ.ലാജി, കെ.എ.അഭിലാഷ്, പി.കെ.മിറാജ്, എസ്.മോഹൻദാസ് എന്നിവർ സംസാരിച്ചു.