തിരുമാറാടി:തിരുമാറാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ആറ് ലക്ഷം രൂപ മുടക്കി ടൈൽ ചെയ്ത കളപ്പാറ- പുളിന്താനം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോൺസൻ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു ജോൺ ,ബാബു ജോർജ്, ഡേവിഡ്, അജീഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.