renjith-marar

 നീതിന്യായ വ്യവസ്ഥയുടെ മുഖത്തേറ്റ അടി

ബാബറി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ കോടതിവിധി ദൗർഭാഗ്യകരമാണ്. നീതിന്യായ വ്യവസ്ഥയുടെ മുഖത്തേറ്റ അടിയാണിത്. അദ്വാനി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ തെളിവുകളുള്ള കേസാണിത്. അദ്വാനി രഥയാത്ര നടത്തിയിരുന്നില്ലെങ്കിൽ ബാബറി മസ്ജിദ് പൊളിക്കുമായിരുന്നില്ല. വിധി അദ്വാനിയടക്കമുള്ളവർക്ക് അനുകൂലമായി. ഇത് ഉചിതമായില്ല. അപ്പീൽകോടതി ഇതു തിരുത്തുമെന്ന് പ്രത്യാശിക്കാം.

അഡ്വ. രഞ്ജിത്ത് മാരാർ

(സുപ്രീം കോടതി അഭിഭാഷകൻ)

 കൃത്യമായ വിധി

ക്രിമിനൽ കേസുകളിൽ കുറ്റം സംശയാതീതമായി തെളിയിക്കണമെന്നാണ് നിയമം. ബാബറി മസ്ജിദ് പൊളിച്ച കേസിൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയാത്തതിനാലാണ് പ്രതികളെ വെറുതെവിട്ടത്. ഇത്തരം കേസുകളിൽ തെളിവുകൾ വേണം. ക്രിമിനൽ കേസുകളിൽ രാഷ്ട്രീയം കലർത്തുന്നതാണ് അപകടം. വിചാരണക്കോടതിയുടെ വിധി ശരിയാണ്. ഇതിനെ രാഷ്ട്രീയമായി കാണുന്നതാണ് പ്രശ്നം. വിധിയിൽ വിയോജിപ്പുള്ളവർക്ക് അപ്പീൽ നൽകാമല്ലോ. മറിച്ചുള്ള വിവാദങ്ങൾ വെറും രാഷ്ട്രീയമാണ്.

അഡ്വ. ഗോവിന്ദ്. കെ. ഭരതൻ

(സുപ്രീംകോടതി സീനിയർ അഭിഭാഷകൻ)