കൊച്ചി: കൊച്ചി കോർപ്പറേഷനിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്നു. പൊതുവിഭാഗത്തിലും വനിതാസംവരണത്തിലുമായി 37 വാർഡുകൾ വീതമാണുള്ളത്. ഇതിൽ 2010 ലും 2015 ലും പട്ടികജാതി വനിതാ സംവരണം, പൊതുവിഭാഗം ഉൾപ്പടെ സംവരണമായിരുന്ന മൂന്ന് മണ്ഡലങ്ങളെ ഒഴിവാക്കി 34 മണ്ഡലങ്ങളിൽ നിന്നാണ് പട്ടികജാതി വനിതാ സംവരണ വാർഡുകൾ നറുക്കിട്ടത്.
#കൊച്ചി കോർപ്പറേഷനിലെ സംവരണ വാർഡുകൾ:
വനിതാ സംവരണം
മട്ടാഞ്ചേരി (ഡിവിഷൻ 5), തോപ്പുംപടി (11), തഴുപ്പ് (14), ഇടക്കൊച്ചി നോർത്ത് (15), കോണം (18), പള്ളുരുത്തി കച്ചേരിപ്പടി (19), മുണ്ടംവേലി (22), മൂലങ്കുഴി (24), ചുള്ളിക്കൽ (25), നസ്രേത്ത് (26), അമരാവതി (28), വടുതല ഈസ്റ്റ് (32 പട്ടികജാതി വനിത), പുതുക്കലവട്ടം (34), ഇടപ്പള്ളി (37), ദേവൻകുളങ്ങര (38), കറുകപ്പിള്ളി (39), മാമംഗലം (40), വെണ്ണല (42), വൈറ്റില (49), ചമ്പക്കര (50), പൂണിത്തുറ (51), വൈറ്റില ജനത ( 52), പൊന്നുരുന്നി (53), ഗിരിനഗർ (55), പനമ്പള്ളിനഗർ (56), കടവന്ത്ര (57), കോന്തുരുത്തി (58), പെരുമാനൂർ (60 പട്ടികജാതി വനിത), രവിപുരം (61), എറണാകുളം സൗത്ത് (62), കലൂർ സൗത്ത് (65), എറണാകുളം സെൻട്രൽ (66), അയ്യപ്പൻകാവ് (68), തൃക്കണാർവട്ടം (69), കലൂർ നോർത്ത് (70), എളമക്കര സൗത്ത് (71), പച്ചാളം (73).
#പട്ടികജാതി പൊതുവിഭാഗം
തട്ടാഴം(74)