കൊച്ചി: പെരുന്ന തോമസ് മാദ്ധ്യമ പുരസ്‌കാരം മുതിർന്ന പത്രപ്രവർത്തകനായ കെ.എം. റോയിക്ക് സമ്മാനിച്ചു.
ആദ്യകാല കഥാകൃത്തും പത്രപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പെരുന്ന തോമസിന്റെ 40-ാം ചരമവാർഷികത്തോടനുബന്ധിച്ച്, പെരുന്ന തോമസ് സ്മാരക സമിതി ഏർപ്പെടുത്തിയതാണ് 10001 രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം. കെ.എം. റോയിയുടെ കൊച്ചുകടവന്ത്രയിലെ വീട്ടിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രൊഫ. എം.കെ. സാനു ഫലകവും തമ്പാൻ തോമസ് കാഷ് അവാർഡും സമർപ്പിച്ചു. സ്മാരകസമിതി പ്രസിഡന്റ് ഡി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബേബി ലാവണ്യ സ്വാഗതവും എൻ.കെ. പവിത്രൻ നന്ദിയും പറഞ്ഞു.