അങ്കമാലി: കർണ്ണാടക രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസിൽ നിന്നും 2019 ലെ ബി.എ എം.എസ് ആയുർവേദ ആചാര്യ കോഴ്സിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.നിമ്മി നാരായണൻകുട്ടിയെ ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖലാ കമ്മിറ്റി അനുമോദിച്ചു.ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ മെമന്റൊ നൽകി.മേഖലാ പ്രസിഡന്റ് യദു വേലായുധൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.ഐ കുര്യാക്കോസ്,മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ ശ്രീലക്ഷ്മി ദിലീപ് എന്നിവർ സംസാരിച്ചു.