കൊച്ചി: കാർഷികബിൽ പാസാക്കി കർഷകരെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക റാലി ഇന്ന് രാവിലെ 11ന് എറണാകുളം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും മേനകയിലേക്ക് റാലി നടത്തും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് . ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കാർഷികരംഗത്തെ പ്രമുഖർ പങ്കെടുക്കും.