klm
രക്തദാന ദിനാചരണത്തോടനുബന്ധിച്ച് കരാട്ടേ അത്‌ലറ്റ് രക്തം ദാനം ചെയ്യുന്നു

കോതമംഗലം: എറണാകുളം ജില്ല കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റോട്ടറി ക്ലബ്ബ് കോതമംഗലം,സെന്റ് ജോസഫ് ഹോസ്പിറ്റൽ, എറണാകുളം ജില്ല സ്പോട്സ് കൗൺസിൽ എന്നിവരുമായി സഹകരിച്ച് ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി രക്തദാനം ഒരു ശീലമാക്കുക, രക്തദാനം മാഹാദാനം എന്ന സന്ദേശമുയർത്തി ഇന്നലെ കരാട്ടേ അത്‌ലറ്റുകളും മറ്റു യുവാക്കളും ചേർന്ന് സെന്റ് ജോസഫ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തം ദാനം ചെയ്തു. ആശുപത്രി കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോർഡ് ഒഫ് ക്രിക്കറ്റ് കൺട്രോൾ ഒഫ് ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ് ടി.സി.മാത്യു മുഖ്യ പ്രഭാഷണം നടത്തി.റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡോ: ജോജു എം ഐസക് അദ്ധ്യക്ഷത വഹിച്ചു.എം.പി.തോമസ്, അഡ്വ: കെ.ഐ.ജേക്കബ്, അഡ്വ: മാത്യു ജോസഫ്, ഡോ:ബേബി മാത്യൂ, പ്രദീഷ് കെ ഫിലിപ്പ് ,ഡോ :വിജിത് വിജയൻ ,ഡോ :വി.ആർ മണി, പി.പി വിജയകുമാർ, റെനി പോൾ, റവ.സി: അഭയ എം എസ് ,ജോയിപ്പോൾ തുടങ്ങിയവർ സംസാരിച്ചു.