അങ്കമാലി: ചികിത്സാ പിഴവിൽ യുവാവ് മരിക്കാനുണ്ടായ സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട മഞ്ഞപ്ര മേപ്പിളളി വീട്ടിൽ ബൈജുവിന്റെ കുടുംബം നടത്തിവരുന്ന നിരാഹാരസമരം തുടരുകയാണ്. ഇതുസംബന്ധിച്ച് റൂറൽ എസ്.പി.ക്ക് കുടുംബം പരാതി നൽകിയെങ്കിലും ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് കുടുംബം ആരോപിച്ചു.മൂക്കന്നൂർ ആശുപത്രിയിലെ ഉത്തരവാദിത്വപ്പെട്ട ഡോക്ടർമാരെയും ആശുപത്രി മാനേജ്മെന്റിനെയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതുവരെ നിരാഹാരം തുടരുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സ പിഴിവ് ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടും തുടരന്വേഷണം നടത്താൻ പൊലിസ് തയ്യാറാകുന്നില്ലന്ന് ബൈജുവിന്റെ കുടുംബംഗങ്ങൾ പറഞ്ഞു. സെപ്തംബർ 5 നാണ് ബൈജുവിനെ മൂക്കന്നൂർ എം. എ. ജി ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.