hussain
കേരള റീട്ടൈൽ ഫുട് വെയർ അസോസിയേഷൻ ജില്ലാ കൺവെൻഷനിൽ ചെയർമാൻ ഹുസൈൻ കുന്നുകര സംസാരിക്കുന്നു

ആലുവ: കൊവിഡ് പ്രതിസന്ധി മൂലം വ്യാപാര പ്രതിസന്ധി നേരിടുന്ന ഫുട് വെയർ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ലാട്ട് കച്ചവടവും വഴിയോര വാണിഭവും നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള റീട്ടൈൽ ഫുട് വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

മൊറട്ടോറിയം കാലത്തെ പലിശ ഇളവ് നൽകുക, ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക, കടവാടക ഇനത്തിൽ ഇളവുകൾ നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന ജനറൽ കൺവീനർ നൗഷൽ തലശ്ശേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഹുസൈൻ കുന്നുകര അദ്ധ്യക്ഷത വഹിച്ചു. ദീർഘകാലം പാദരക്ഷാ വ്യാപാരിയായി തുടരുന്ന ബെന്നി പുല്ലേപ്പടിയെ ആദരിച്ചു. നവാബ് കളമശേരി സ്വാഗതവും ഷഹീർ തൃക്കാക്കര നന്ദിയും പറഞ്ഞു.