fitindia
ഫിറ്റ് ഇന്ത്യ ഫ്രീഡം 2020 ൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ

കൊച്ചി: കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് വിദ്യാർത്ഥികളിൽ കായികക്ഷമത വളർത്തുകയെന്ന ലക്ഷ്യത്തോടെ ഫിറ്റ് ഇന്ത്യ ഫ്രീഡം 2020 ന് തുടക്കം കുറിച്ചു. ഗാന്ധിജയന്തി ദിനമായ നാളെ സമാപിക്കും.

സ്പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയും കേരള ഒളിമ്പിക് അസോസിയേഷനും കൗൺസിൽ ഒഫ് സി.ബിഎ.എസ്.ഇ സ്കൂൾ കേരളയും സംയുക്തമാണ് മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളിലും പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഒരുദിവസം രണ്ട്‌ കിലോമീറ്ററെങ്കിലും കൊവിഡ് മാനേണ്ഡം പാലിച്ച് സുരക്ഷിത സ്ഥലങ്ങളിൽ ഓടുകയും മറ്റു കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് പദ്ധതി. ഇവയുടെ വീഡിയോകൾ www.fitindia.gov.in എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാം. കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് ദേശീയതലത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കും. മൂന്നു ദിവസത്തെ മത്സരത്തിന്റെ ആദ്യദിനത്തിൽ മികച്ച പ്രതികരണം ലഭിച്ചതായി കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ അറിയിച്ചു.