ആലുവ: സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ കീഴിൽ ബ്ലോക്ക് തലത്തിൽ നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ ചൂർണ്ണിക്കര പഞ്ചായത്തിലെ വിജയികളെ ആദരിച്ചു. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പുരസങ്ങൾ നൽകി. ലൈബ്രേറിയൻ സുനിൽ കടവിൽ, വാഴക്കുളംബ്ലോക്ക് കോഡിനേറ്റർ വാണി വാസുദേവ് എന്നിവർ പങ്കെടുത്തു.