kv-murali
സെറ്റോ ആലുവ താലൂക്ക് ഓഫീസ് ധർണ എൻ.ജി.ഒ. അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. മുരളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം വീണ്ടും പിടിക്കുവാനുള്ള നീക്കം ഹീനമാണെന്ന് എൻ.ജി.ഒ. അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. മുരളി പറഞ്ഞു. സെറ്റോ ആലുവ താലൂക്ക് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് വന്നാലും ജീവനക്കാരെയും അദ്ധ്യാപകരെയും കൊള്ളയടിക്കുന്നത് സർക്കാർ നയമായി സ്വീകരിച്ചിരിക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരിൽ നിന്നും പിടിച്ച ഒരുമാസത്തെ ശമ്പളം ഹൈക്കോടതി ഉത്തരവ് പ്രകാരം തിരിച്ച് പണമായി നൽകുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.താലൂക്ക് ചെയർമാൻ ജിജോ പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് സി.വി. ബെന്നി, കെ.പി.ഇ.ഒ സംസ്ഥാന സെക്രട്ടറി സൈറ്റോ അരീക്കൽ, എൻ.ജി.ഒ അസ്സോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് കെ.കെ. ജോൺ, കെ.പി.എസ്.ടി.ഒ. ജില്ലാ വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷിനോയ് ജോർജ്, പുരുഷോത്തമൻ, കെ.പി. സണ്ണി എന്നിവർ സംസാരിച്ചു.