കാലടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭഗമായി അദിശങ്കര എൻജിനീയറിംഗ് കോളേജ് നിർമ്മിച്ച അൾട്രാവയലറ്റ് അണുനശീകരണ ഉപകരണമായ ഹൈജിയ യുവി സേഫ് ഹൈജിയ ഹാൻഡ്ഹെൽഡ് യുവി കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സൗജന്യമായി നൽകി. മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ്,, പേഴ്സ്, മാസ്ക്ക് തുടങ്ങിയവ അണു നശീകരണത്തിനുള്ള ഉപകരണമാണിത്. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് മെഡിക്കൽ ഓഫീസർ ഡോ: വി.വി പുഷ്പയ്ക്ക് ഉപകരണങ്ങൾ കൈമാറി. പ്രൊഫ: സി.പി ജയശങ്കർ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ: ജേക്കബ് ജോർജ്ജ്, പ്രിൻസിപ്പൽ ഡോ: വി സുരേഷ് കുമാർ, കൊവിഡ് നോഡൽ ഓഫീസർ ഡോ: ടി.പി സിന്ധു, ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ ഗിരീശൻ, ഹെഡ് നേഴ്‌സ് സി.എ ബിന്ധു, ഫാബ് ലാബ് കോഓഡിനേറ്റർ പ്രൊഫ. കെ ബി അനുരൂപ് തുടങ്ങിയവർ പങ്കെടുത്തു.