kabitha-anilkumar
കബിത അനിൽകുമാർ (ജനറൽ സെക്രട്ടറി)

ആലുവ: മഹിളാ ഐക്യവേദി ജില്ലാ കൺവെൻഷൻ സംസ്ഥാന രക്ഷാധികാരി പി.ജി. ശശികല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീജ ബിജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബിത അനിൽകുമാർ, ജില്ലാ സെക്രട്ടറി സൗമ്യ ബിനു, ഹിന്ദു ഐക്യവേദി ജില്ലാ സംഘടന സെക്രട്ടറി ശിവദാസ്, പത്മജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു സമാപന സന്ദേശം നൽകി.

ഭാരവാഹികളായി യമുന വത്സൻ പറവൂർ (പ്രസിഡന്റ്), ഷീജ ബിജു (വർക്കിംഗ് പ്രസിഡന്റ്), സുശീല മോഹൻ, സതി ദേവി (വൈസ് പ്രസിഡന്റുമാർ), കബിത അനിൽകുമാർ ആലുവ (ജനറൽ സെക്രട്ടറി), സൗമ്യ ബിനു (സെക്രട്ടറി), പത്മജ രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഹിന്ദു ദേവീദേവന്മാരെ അധിക്ഷേപിക്കുന്ന മഹാരാജാസ് കോളേജ് മാഗസിൻ പിൻവലിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.