കൊച്ചി: പെഡൽഫോഴ്‌സ് കൊച്ചിയുടെ (പി.എഫ്.കെ ഫൗണ്ടേഷൻ) ആഭിമുഖ്യത്തിൽ സൈക്കിൾ യാത്രക്കാർക്കുള്ള ഗ്രീൻ കാർഡ് പ്രകാശിപ്പിച്ചു. കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ സംവിധായകൻ ലാൽ ജോസിന് നൽകി പ്രകാശനകർമ്മം നിർവഹിച്ചു. സൈക്കിൾ യാത്രയിലേക്ക് വരാൻ വിദ്യാർത്ഥികൾ, സ്ത്രീകൾ , ഉദ്യോഗാർത്ഥികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
പെട്രോളിയം കൺസർവേഷൻ റിസേർച്ച് അസോസിയേഷൻ, (പി സി ആർ എ), എനർജി മാനേജ്‌മെന്റ് സെന്റർ കേരള , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൊംബാൻ സൈക്കിൾസ് ഇന്ത്യ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഗ്രീൻ കാർഡ് പദവി നൽകുന്നത്. കാർഡുള്ളവർക്ക് കേരളത്തിനകത്തും പുറത്തുമുള്ള സൈക്കിൾ റൈഡുകളിൽ സൗജന്യമായി പങ്കെടുക്കാമെന്ന് പെഡൽഫോഴ്‌സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.pedalforce.org ഫോൺ: 98475 33898.