ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് ജനകീയ പ്രകടനപത്രിക പുറത്തിറക്കും. 10 വർഷമായി യു.ഡി.എഫ് ഭരണത്തിൽ വികസന പ്രവർത്തനങ്ങൾ നിശ്ചലമായെന്ന് എൽ.ഡി.എഫ് ആരോപിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പഞ്ചായത്ത് അട്ടിമറിച്ചു. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം ജനപക്ഷ പ്രകടനപത്രിക തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് പ്രകടനപത്രിക പൊതുജനങ്ങൾക്ക് മുമ്പാകെ പ്രസിദ്ധപ്പെടുത്തും. വിവരങ്ങൾക്ക്: 9567721400, 9447985976.