കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ നാടിനു സമർപ്പിച്ചു. ഓൺ ലൈനായി നടത്തിയ ചടങ്ങിൽ വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, മഴുവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലത സോമൻ, കെ.പി വിനോദ് കുമാർ, ഷൈജ അനിൽ, പഞ്ചായത്തംഗം നളിനി മോഹൻ, ബേബി കുര്യാച്ചൻ,മെഡിക്കൽ ഓഫീസർ ശ്രീലേഖ ദിവാകർ, കെ.വി എൽദോ, അജിതൻ നായർ, എം.പി റെജി, പി.എം അബ്ദുൾ ഖാദർ, വിജയ ലക്ഷ്മി ശശി തുടങ്ങിയവർ സംസാരിച്ചു.എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി 25 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.