kklm
എസ്. യു.സി. ഐ. കൂത്താട്ടുകുളത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധയോഗം നടത്തുന്നു

കൂത്താട്ടുകുളം: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കുടുംബങ്ങൾക്ക് മാസം പതിനായിരം രൂപ വീതം സർക്കാർ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്‌) കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രതിഷേധയോഗം നടത്തി.
പൊതുമേഖലാ സ്ഥാപനങ്ങളായ ബി.പി.സി.എൽ, റെയിൽവേ മുതലായവയുടെ സ്വകാര്യവത്കരണം വൻ തോതിൽ തൊഴിൽ നഷ്ടം ഉണ്ടാക്കുകയും രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പതിന്മടങ്ങ് വർധിപ്പിക്കുകയും ചെയ്യുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി.എബ്രഹാം പറഞ്ഞു. എസ്.യു.സി.ഐ ജില്ലാകമ്മിറ്റി അംഗം സി.കെ.തമ്പി അദ്ധ്യക്ഷത വഹിച്ചു. കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം പി. സി. ജോളി,സോണി റ്റി. മാത്യു എന്നിവർ സംസാരിച്ചു.