കിഴക്കമ്പലം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്ത് പരിധിയിൽ ഇന്നു മുതൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 7.30 വരെ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് പഞ്ചായത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊലീസ്, ആരോഗ്യ വകുപ്പ്, വ്യാപാരി വ്യവസായികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. കടകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂട്ടം കൂടുന്നതിനും മാസ്‌ക് ധരിക്കാത്തതിനും കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.