ആലുവ: ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ട് കൃതിയുടെ നൃത്താവിഷ്‌കാരത്തിൽ പങ്കെടുത്ത് ഗിന്നസ് ലോക റെക്കാഡ് കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം നോർത്ത് മുപ്പത്തടം ശാഖയിൽ നിന്നും പങ്കെടുത്ത അഭിനവ്യ സുഭാഷ്, സാനിയ ബിജു, എ.എ. അഞ്ജലി എന്നിവരെ ആദരിച്ചു. ആലുവ യൂണിയൻ വനിതാസംഘം ഏലൂർ മേഖല കൺവീനർ സജിത സുഭാഷ്, ശാഖ വനിതാസംഘം പ്രസിഡന്റ് ഇന്ദിരാ ശശീന്ദ്രൻ എന്നിവർ ചേർന്ന് സർട്ടിഫിക്കും ട്രോഫിയും നൽകി. ശാഖാ സെക്രട്ടറി എം.കെ. സുഭാഷണൻ, വൈസ് പ്രസിഡന്റ് എം.ആർ. രാജൻ, കെ.ആർ. വിജയൻ എന്നിവർ സംസാരിച്ചു.