കുറുപ്പംപടി : ചേലാമറ്റം വില്ലേജ് ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായി. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചു ധാരണയായി. എസ്റ്റിമേറ്റ് പൂർത്തീകരിച്ചു മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും.
രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹസിൽദാർ എൽദോ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അരുൺ എം.എസ്, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.