പറവൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച പറവൂർ മത്സ്യമാർക്കറ്റ് നാളെയും (വെള്ളി) മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങൾ തിങ്കളാഴ്ചയും തുറക്കും. നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തിരുമാനം. ഒരാഴ്ചയിലധികമായി രണ്ടു മാർക്കറ്റുകളും അടച്ചിട്ടിരിക്കുകയാണ്. എല്ലാ വ്യാപാരസ്ഥാപനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മാർക്കറ്റിലെ എല്ലാ ജിവനക്കാരും കൊവിഡ് പരിശോധ നടത്തി ചൊവ്വാഴ്ച്ചയ്ക്കുള്ളിൽ പരിശോധാനഫലം നഗരസഭയിൽ ഹാജരാക്കണമെന്ന നിബന്ധനയോടെയാണ് സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതെന്ന് ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു.