പെരുമ്പാവൂർ: കേരള പ്രിൻസിപ്പൽസ് കൗൺസിലിന്റെ ജനറൽ ബോഡിയും വാർഷിക കോൺഫറൻസും ഓൺലൈനായി സംഘടിപ്പിച്ചു. പ്രിൻസിപ്പൽസ് കൗൺസിൽ പ്രസിഡന്റ് ഡോ. എ. ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എൻ.വി. വർഗീസ്, സെക്രട്ടറി ഡോ. യു. സെയ്ദലവി, ഡോ. സജിമോൾ അഗസ്റ്റിൻ, ഡോ. ജി. ഗിരീഷ്‌കുമാർ, ഡോ. ഉസ്മാൻ, ഡോ. എം. ഇ. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച പ്രിൻസിപ്പൽമാർക്ക് യാത്രഅയപ്പും പുതിയ പ്രൻസിപ്പൽമാർക്ക് സ്വീകരണവും നൽകി.