കൊച്ചി: പൊളിച്ച് പണിയുന്ന പാലാരിവട്ടം ഫ്ലൈ ഓവറിലെ കോൺക്രീറ്റ് സ്പാനുകൾ മുറിച്ചു തുടങ്ങി.ഇന്നലെ വൈകീട്ട് 5 ഓടെയാണ് മുറിക്കൽ ആരംഭിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് റോഡിലെ ടാറിംഗ് പൂർണമായി ഇളക്കി മാറ്റി. 442 മീറ്റർ നീളത്തിലുള്ള ടാറിംഗാണ് നീക്കം ചെയ്തത്. പെരുമ്പാവൂർ പള്ളാശ്ശേരി എർത്ത് വർക്സാണ് സ്പാനുകൾ മുറിക്കുന്ന ജോലികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കഴിയാതിരുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലം അറുത്തു മാറ്റിയതും ചമ്പക്കരയിലെ പഴയപാലം പൊളിച്ചുനീക്കിയതും ഇവരായിരുന്നു.17 സ്പാനുകളിൽ വിള്ളൽ വീണ15 എണ്ണമാണ് അറുത്തുമാറ്റുക.40 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഗർഡറുകളും അതിനു മുകളിലെ ഡെക്ക് സ്ളാബുകളും മുറിക്കും. അറുത്തു മാറ്റുന്ന ചെറുകഷണങ്ങൾ യന്ത്രസഹായത്തോടെെ ഇവിടെ വച്ചുതന്നെ പൊടിയാക്കും.
ബീമുകളും പിയറുകളും മുറിക്കാവുന്ന ഡയമണ്ട് വയർ സോ കട്ടറും, സ്ളാബുകൾ മുറിക്കുന്ന ഡയമണ്ട് വാൾ സോ കട്ടറുമാണ് ഉപയോഗിക്കുന്നത്. സ്പാനുകളും ഗർഡറുകളും ചെറുകഷ്‌ണങ്ങളായി മുറിച്ചു ഇവ യന്ത്രസഹായത്തോടെ പിന്നീട് പൊടിക്കും. ഇത് റോഡുകളും മറ്റും ബലപ്പെടുത്താനായി ഉപയോഗിക്കും. പൊടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ പാലത്തിനും ചുറ്റു നെറ്റ് കർട്ടൻ സ്ഥാപിക്കും.
ജിന്റോ പൗലോസ്
എം.ഡി.പള്ളാശ്ശേരി എർത്ത് വർക്സ്