ആലുവ: കീഴ്മാട് പഞ്ചായത്ത് ഹരിത കർമ്മസേന അംഗവും ആറാംവാർഡ് സി.ഡി.എസ് അംഗവുമായ അമ്പലപ്പറമ്പ് പാലപ്പറമ്പിൽ വീട്ടിൽ ലൂസി സണ്ണി (55) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കീഴ്മാട് ഹോമിയോ ആശുപത്രിയിലാണ് സംഭവം. ഉടനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 9ന് നടക്കും. ഭർത്താവ്: സണ്ണി. മക്കൾ: ഫാസിൽ, സീന.