george-chulikkatt-85

പറവൂർ : കോട്ടപ്പുറം രൂപതയിലെ വൈദികൻ മോൺ. ജോർജ് ചുള്ളിക്കാട്ട് (85) നിര്യാതനായി. പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോട്ടപ്പുറം രൂപത ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ, കളമശേരി സെന്റ് പോൾസ് കോളേജ് ജൂനിയർ ലക്ചറർ, കളമശേരി എൽ.എഫ് ഐ.ടി.സി അസിസ്റ്റന്റ് മാനേജർ, പറവൂർ ജൂബിലി ഹോം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടുവള്ളി പരേതരായ മൈക്കിൾ , എലിസബത്ത് ദമ്പതികളുടെ മകനാണ്.
സംസ്‌കാരം ഇന്ന് 4ന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.