കരുമാല്ലൂർ: പഞ്ചായത്ത് ഏഴാം വാർഡ് അടുവതുരുത്തിൽ കാട്ടിക്കോടത്ത് തുരുത്ത് വീട്ടിൽ കുറുമ്പന്റെ ഭാര്യ കുറിയാൾ (75) നിര്യാതയായി. പനി ഉണ്ടായിരുന്ന ഇവർ വീട്ടിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് അന്ത്യം. തുടർന്ന് കൊച്ചി മെഡിക്കൽ കോളേജിൽ എത്തിച്ച് സ്രവം പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിച്ചു. മകൻ: രഘു. മരുമകൾ: കൗസല്യ.