ചിറയിൻകീഴ് ലയൺസ് ക്ലബ് ഗുരുവന്ദനം ചടങ്ങിൽ ഡോ.ഗോപിനാഥനെ ക്ലബ് പ്രസിഡന്റ് ടി.ബിജുകുമാർ ആദരിക്കുന്നു. ജി.ചന്ദ്രബാബു,കെ.രാജശേഖരൻ നായർ,കെ.വി.ഷാജു,ബിജു.ആർ.ആർ തുടങ്ങിയവർ സമീപം
ചിറയിൻകീഴ് :അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ചു ചിറയിൻകീഴ് ലയൺസ് ക്ലബ് അദ്ധ്യാപകനും വിദ്യാഭാസ ഗവേഷകനുമായ ഡോക്ടർ കെ.ആർ.ഗോപിനാഥൻ, അദ്ധ്യാപകരായി വിരമിച്ച നളിനി നാരായണൻ, ഗീത കുമാർ എന്നിവർക്ക് ഗുരുവന്ദനം നൽകി. ഡോക്ടർ ഗോപിനാഥന്റെ വസതിയിൽ നടന്ന പരിപാടിയിൽ ക്ലബ് പ്രേസിടെന്റും ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി.ബിജുകുമാർ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി കെ. രാജശേഖരൻ നായർ, ജി.ചന്ദ്രബാബു, കെ.വി. ഷാജു, ഡി.വിഭുകുമാർ, ആർ.ആർ. ബിജു, എസ്.ജയകുമാർ, കെ.എ. കുമാർ കെ.എസ്.ബിജു, ബി.അനിൽ, സുപ്രഭ ടീച്ചർ എന്നിവർ പങ്കെടുത്തു.