eeco

കൊച്ചി: വാൻ ശ്രേണിയിൽ 90 ശതമാനം വിപണിവിഹിതം സ്വന്തമാക്കി മാരുതി സുസുക്കി ഈക്കോയുടെ തേരോട്ടം. വിപണിയിലെത്തി പത്തുവർഷം പിന്നിടുന്ന ഈക്കോയുടെ ഏഴുലക്ഷം യൂണിറ്റുകളാണ് ഇതിനകം മാരുതി വിറ്റഴിച്ചത്.

ഒരുലക്ഷം യൂണിറ്റുകളെന്ന നാഴികകല്ല് വിപണിയിലെത്തി രണ്ടുവർഷത്തിനകം പിന്നിട്ട ഈക്കോ,​ തുടർന്നുള്ള ഓരോ വർഷവും ഒരുലക്ഷം യൂണിറ്റുകളുടെ വില്പന സ്വന്തമാക്കി. 2015ൽ ഈക്കോയുടെ കാർഗോ വേരിയന്റ് പുറത്തിറങ്ങി. 2018ൽ അഞ്ചുലക്ഷം യൂണിറ്റുകളെന്ന വില്പന നേട്ടം ഈക്കോ കുറിച്ചു.

ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പതിപ്പ് ഈ വർഷം ആദ്യവും മാരുതി ഉപഭോക്താക്കളിലേക്ക് എത്തിച്ചു. 50 ശതമാനത്തിലേറെ ഉപഭോക്താക്കളും വ്യക്തിഗത,​ ചരക്കുനീക്ക ആവശ്യങ്ങൾക്ക് ഒരുപോലെ ഈക്കോ ഉപയോഗിക്കുന്നു.

₹3.80 ലക്ഷം

ഈക്കോയുടെ വില.

BS-6 എൻജിൻ

1.2 ലിറ്റർ പെട്രോൾ ബി.എസ്-6 എൻജിൻ ലിറ്ററിന് 16.11 കിലോമീറ്റർ മൈലേജ് നൽകും. 72.4 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 98 എൻ.എം. 62 ബി.എച്ച്.പി കരുത്തും 85 എൻ.എം ടോർക്കുമുള്ള സി.എൻ.ജി എൻജിൻ കിലോയ്ക്ക് 20.88 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു.

5-7

അഞ്ച്,​ ഏഴ് സീറ്റർ,​ കാർഗോ,​ ആംബുലൻസ് വിഭാഗങ്ങളിലായി 12 പതിപ്പുകൾ ഈക്കോയ്ക്കുണ്ട്.

ടോപ് 10

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ 10 വാഹനങ്ങളിൽ ഒന്ന് ഈക്കോയാണ്.

സുരക്ഷ

 ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്.

 ഡ്രൈവർ എയർബാഗ്

 സീറ്റ് ബെൽറ്റ് റിമൈൻഡർ

 ഹൈ-സ്‌പീഡ് അലർട്ട്